ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ (ആരോ)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി (രണ്ടു)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ (ആരോ)
പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തു നില്‍പ്പതാരെ
നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം (രണ്ടു)
മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ (ആരോ)
Subscribe to:
Post Comments (Atom)
No comments:
Post a Comment